ലോകപ്രശസ്തമായ ശ്രീ മാതാ അമൃതാനന്ദമയി മഠത്തിനോടു  ചേർന്നു  കിടക്കുന്ന  അഴീക്കൽ എന്ന ഗ്രാമം ഇപ്പോൾ തന്നെ സന്ദർശകരെ ആകർഷിക്കുന്ന ഒരു സുന്ദര തീരമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

ഒരുപാടു വികസന മുഖങ്ങൾ കാണാൻ പോകുന്ന അഴീക്കൽ ഹാർബർ തന്നെ,  ഈ തീരത്തെ കൂടുതൽ  കേരള ഭൂപടത്തിലെ ഒരു പ്രധാന കണ്ണിയാക്കി മാറ്റുന്നു.

അവധി ദിവസങ്ങളിൽ കുടുംബത്തോടൊപ്പം കടലിന്റെ മനോഹാരിത ആസ്വദിക്കാൻ അഴീക്കൽ ബീച്ചിൽ ഒരുപ്രാവശ്യം എത്തുന്ന സന്ദർശകർ  വീണ്ടും വീണ്ടും എത്തുന്ന കാഴ്ചയാണ് നമ്മുക്ക് ഇപ്പോൾ കാണാൻ കഴിയുന്നത്.

ടുറിസം മേഖലയിൽ അഴീക്കലിന്റെ സ്ഥാനം ഇപ്പോൾ തന്നെ ഒരുപാട് ഒരുപാട് വർദ്ധിച്ചിരിക്കുകയാണ്. ടുറിസം വകുപ്പിൻെറ വികസന മുഖങ്ങളും ലൈഫ് ഗാർഡിന്റെ സേവങ്ങളും നമുക്കിവിടെ കാണാൻ കഴിയും.  ചില ദിവസങ്ങളിൽ നമ്മൾ അഴീക്കൽ ബീച്ചിൽ  ചെല്ലുമ്പോൾ PAY & PARK ഇവിടെ  ഉണ്ടെങ്കിൽ തന്നെയും, അതും നിറഞ്ഞതിനുശേഷം  ഒരു കിലോമീറ്ററിലധികം ദൂരെ വരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാണുമ്പോൾ നമുക്കു മനസ്സിലാകും അഴീക്കലിലേക്കുള്ള  ജനശ്രദ്ധ ഇത്രയധികം കൂടിയെന്ന് .

ഒരു കൊച്ചു ദ്വീപുപോലെ കിടക്കുന്ന ആലപ്പാട് എന്ന സുന്ദരമായ ഗ്രാമത്തിന്റെ അങ്ങുവടക്കേയറ്റത്തു കിടക്കുന്ന അഴീക്കലിലേക്കുള്ള യാത്രതന്നെ വളരെ മനോഹരമാണ്. ഒരു വശത്തു കായലിന്റെ വർണ ഭംഗിയും മറുവശത്തു  കടലിന്റെ സുന്ദരമായ താളങ്ങളും  എല്ലാവരെയും വാഹത്തിൽ കൂടിയുള്ള യാത്ര സന്തോഷപ്രദമാക്കുന്നു.

കടലോളങ്ങളുടെ താളലയങ്ങൾ കണ്ടാസ്വദിക്കാൻ എത്തുന്ന നമ്മുക്ക് ബീച്ചിന്റെ ഭംഗി ആസ്വദിക്കുന്നതോടോപ്പം തന്നെ  അരകിലോമീറ്ററോളം കടലിലേക്കു നീണ്ടു കിടക്കുന്ന പുലിമുട്ടിൽ കൂടി നടന്നു തീരത്തിന്റെ ഭംഗി ആസ്വദിക്കാം എന്നതും എല്ലാവരെയും വീണ്ടും വീണ്ടും ഇവിടേക്കു ആകർഷിക്കുന്നു.

ചെറിയകൂടാരം പോലെ അടുത്തടുത്തായി ബീച്ചിൽ കാണുന്ന ചെറിയ മുളകുബജി കടകളും , സഞ്ചരിക്കുന്ന  ഐസ്‌ക്രീം വണ്ടികളിൽ നിന്നും ഐസ്‌ക്രീം മേടിച്ചു കഴിച്ചു കൊണ്ടു കടലിന്റെ  ഭംഗി ആസ്വദിക്കുന്ന കൊച്ചുകുട്ടികളും, ആകാശത്തെ വർണാഭമാക്കിക്കൊണ്ടു പല നിറങ്ങളിലുള്ള  പട്ടം പറ ത്തുന്ന കുഞ്ഞു കുട്ടികളും, മൈക്കിൽ കൂടിയുള്ള  ചെറിയ തരത്തിലുള്ള സംഗീതങ്ങളും അങ്ങനെ അങ്ങനെ എല്ലാം കൂടി ചേരുമ്പോൾ  ഈ  ബീച്ചിലെ  ഓരോ നിമിഷവും നമ്മളെ സന്തോഷപൂരിതമാക്കുന്നു.

അഴീക്കലിനെ കൂടുതൽ മനോഹരമാക്കുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന കാറ്റാടി മരങ്ങൾ ഒരു സിനിമ സ്റ്റൈൽ ലൊക്കേഷനേക്കാൾ മനോഹരമായതിനാൽ ഫോട്ടോഗ്രാഫറൻമാരുടെ ഏറ്റവും ഇഷ്ട കേന്ദ്രം  കൂടിയായി മാറിയിരിക്കുകയാണ് നമ്മുടെ ഈ അഴീക്കൽ തീരം.

അങ്ങനെ നമ്മുടെ അഴീക്കലിനെക്കുറിച്ച് പറയാണെങ്കിൽ ഒത്തിരി ഒത്തിരി കാര്യങ്ങൾ........

Like it . ....

The Beach is famous for its White Sands. The evening views of the Sunset are worth lingering over. One of the main attractions are the small islands near the Beach. Some of the islands are filled with Mangrove forests. A Pulimuttu which is 0.5 km extended into the Sea. The Beach is also a good spot for flying Kites.The presence of Cheenavala adds to the scenic beauty of the Beach.